അട്ടപ്പാടി മധു വധക്കേസില്‍ വീണ്ടും കൂറുമാറ്റം

0
177

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ വീണ്ടും കൂറുമാറ്റം. 12-ാം സാക്ഷിയായ വനംവകുപ്പ് വാച്ചർ അനിൽകുമാർ കൂറുമാറി. നേരത്തെ പൊലീസിന്‍റെ നിർബന്ധത്തിൻ വഴങ്ങിയാണ് രഹസ്യമൊഴി നൽകിയതെന്നും മധുവിനെ അറിയില്ലെന്നും അനിൽ കുമാർ കോടതിയെ അറിയിച്ചു. ഇതോടെ മൂന്ന് പ്രോസിക്യൂഷൻ സാക്ഷികൾ കൂറുമാറി. കഴിഞ്ഞ മാസം പത്താം സാക്ഷി ഉണ്ണികൃഷ്ണനും പതിനൊന്നാം സാക്ഷി ചന്ദ്രനും കൂറുമാറിയിരുന്നു. പൊലീസിന്‍റെ ഭീഷണിയെ തുടർന്നാണ് ആദ്യം മൊഴി നൽകിയതെന്ന് ഇരുവരും കോടതിയെ അറിയിച്ചു. പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടർ ചുമതലയേറ്റതിന് പിന്നാലെയാണ് സാക്ഷി വിസ്താരം ഇന്നാണ് പുനരാരംഭിച്ചത്. അട്ടപ്പാടി മധു കേസിൽ പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറാണ് അഡ്വ.രാജേഷ് എം.മേനോൻ.