മാന്ദ്യം ‘വിഴുങ്ങാതിരിക്കാൻ’ നിയമനം ചുരുക്കാൻ ആപ്പിൾ

0
137

സാമ്പത്തിക മാന്ദ്യത്തെ നേരിടാൻ ആപ്പിൾ നിയമനം മന്ദഗതിയിലാക്കാൻ ഒരുങ്ങുന്നു. ഗൂഗിൾ, ടെസ്ല തുടങ്ങിയ കമ്പനികൾ ഇതിനകം തന്നെ നിയമനം വെട്ടിക്കുറച്ചിട്ടുണ്ട്. ഈ കമ്പനികൾക്ക് ശേഷം, ആപ്പിൾ ഇപ്പോൾ നിയമനം ചുരുക്കുകയാണെന്നാണ് റിപ്പോർട്ട്. 

അതേസമയം, ആപ്പിൾ ഓഹരികൾ 1.6 ശതമാനം ഇടിഞ്ഞ് 147.6 ഡോളറിലെത്തി. നിയമനം മന്ദഗതിയിലാക്കുന്നത് എല്ലാ ടീമുകളെയും ബാധിക്കില്ലെന്ന് ആപ്പിൾ വ്യക്തമാക്കിയിട്ടുണ്ട്. പണപ്പെരുപ്പം കുതിച്ചുയരുന്ന സാഹചര്യത്തിൽ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഫെഡറൽ റിസർവ് പലിശനിരക്ക് കുത്തനെ ഉയർത്തിയാൽ അത് കടുത്ത മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് ആശങ്കയുണ്ട്. വരാനിരിക്കുന്ന മാന്ദ്യത്തെ നേരിടാൻ പല മാർഗങ്ങളാണ് വൻകിട കമ്പനികൾ നോക്കുന്നത്. അതിലൊന്നാണ് പുതിയ നിയമനങ്ങൾ വെട്ടിക്കുറച്ചത്.