നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ; വിമർശനവുമായി അതിജീവിതയുടെ കുടുംബം

0
131

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾക്കെതിരെ അതിജീവതയുടെ കുടുംബം രംഗത്ത്. പറഞ്ഞുപോയ വാക്കുകളാൽ ജീവിച്ച് മരിക്കുകയാണ് ചിലരെന്ന് ഫേസ്ബുക് പോസ്റ്റിൽ കുടുംബം പരോക്ഷമായി വിമർശിക്കുന്നു. ശ്രീലേഖയുടെ പേര് പരാമർശിക്കാത്ത പോസ്റ്റിൽ ന്യായീകരിക്കാൻ വരുന്നവരോട് സഹതാപം മാത്രമേ ഉള്ളൂവെന്നും വർഷങ്ങളായി അവർ പടുത്തുയർത്തിയ വ്യക്തിത്വം ഒരൊറ്റ പ്രസ്താവന കൊണ്ട് തകർക്കപ്പെടുകയാണെന്ന് അവർ അറിയില്ലെന്നും കുടുംബം വ്യക്തമാക്കി.

ഇത്തരം ആളുകൾ മരിക്കുന്നത് മനുഷ്യരുടെ ഉള്ളിലാണ്. അത്തരമൊരു നിലപാട് സ്വീകരിക്കുന്നവരുടെ സ്വഭാവഹത്യയ്ക്ക് പകരം കൂടുതൽ വിലമതിപ്പുളവാക്കുന്ന പ്രലോഭനങ്ങൾ ഉണ്ടായേക്കാം. അത്തരക്കാരോട് സഹതാപം മാത്രമേയുള്ളൂ. ന്യായീകരണ പരമ്പരയിലെ അടുത്ത വ്യക്തിക്കായി കാത്തിരിക്കുകയാണെന്നും നടിയുടെ കുടുംബം പോസ്റ്റിൽ കുറിച്ചു.