ഭരണഘടനയെക്കുറിച്ചുള്ള പരാമർശം; വിവാദത്തിലായി പികെ കൃഷ്ണദാസ്

0
116

തിരുവനന്തപുരം: ഭരണഘടനയെക്കുറിച്ചുള്ള ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. വിചാരധാരയിൽ പറയുന്ന കാര്യങ്ങൾ നടപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറയുന്നു.

ഭരണഘടനയിൽ ധാരാളം പാശ്ചാത്യ സ്വാധീനമുണ്ട്. ഭാരതീയവൽക്കരണമാണ് ആർഎസ്എസിന്‍റെ അജണ്ട. യൂണിയന്‍ സ്റ്റേറ്റ് എന്ന ഭാഗം ഭരണഘടനയില്‍ നിന്ന് മാറ്റണം. അതായത് ഭരണഘടനയില്‍ തിരുത്ത് ആവശ്യമാണ്. ഇന്ത്യയെ ഒരൊറ്റ രാഷ്ട്രമാക്കണം. ഇന്ത്യയില്‍ മതേതരത്വം വികലമായി നടപ്പാക്കുകയാണെന്നും ഏകസിവില്‍കോഡ് കൊണ്ടുവരണമെന്നും പി.കെ കൃഷ്ണദാസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. “ഭരണഘടനയുടെ ഉള്ളടക്കത്തിൽ ധാരാളം കൂട്ടിച്ചേർക്കലുകളും തിരുത്തലുകളും ആവശ്യമാണെന്നതിൽ സംശയമില്ല,” ദാസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഭരണഘടനയെ ഭാരതീയവത്കരിക്കണം എന്ന കാര്യത്തിൽ എന്തുകൊണ്ട് സംശയമുണ്ട്?
സജി ചെറിയാൻ പറഞ്ഞതും ഗുരുജി ഗോൾവാൾക്കർ വിചാരധാരയിൽ പറഞ്ഞതും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം –
സജി ചെറിയാൻ ഭരണഘടനയുടെ അസ്തിത്വത്തെ തന്നെ തള്ളിക്കളയുന്നു. ബ്രിട്ടീഷ് നിർമ്മിത ബൂർഷ്വാ നിർമ്മാണം, തൊഴിലാളി വിരുദ്ധ ചൂഷണ സമ്പ്രദായം, ജനാധിപത്യത്തിന്‍റെയും മതേതരത്വത്തിന്‍റെയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ, കുന്തവും കൊടചക്രവും, അതായത് രണ്ടും ഉണ്ട്‌.