4 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ;തീര്‍ഥാടകയെ ഹജ്ജ് കര്‍മത്തിന് പ്രാപ്തയാക്കി ആരോഗ്യമന്ത്രാലയം

0
139

മിന: രോഗബാധിതയായ സിറിയൻയുവതിക്ക് ശസ്ത്രക്രിയയിലൂടെ ഹജ്ജ് നിർവഹിക്കാൻ സൗദി ആരോഗ്യ മന്ത്രാലയം അനുമതി നൽകി. നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് സിറിയൻ തീർത്ഥാടകയെ ഹജ്ജ് നിർവഹിക്കാൻ സൗദി ആരോഗ്യ മന്ത്രാലയം പ്രാപ്തയാക്കിയത്.

ഇടത് കരോട്ടിഡ് ധമനിയിലെ ഒരു വലിയ ധമനിയുടെ അനൂറിസം പൊട്ടിയതിനെ തുടർന്ന് കടുത്ത തലവേദനയും ഇടയ്ക്കിടെയുള്ള ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് തീർത്ഥാടകയെ മിന അൽ ജിസ്ർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രോഗിയെ കൊണ്ടുവന്നയുടൻ ആവശ്യമായ പരിശോധനകൾ നടത്തി. തുടർന്ന് രോഗിയെ കിംഗ് അബ്ദുള്ള മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ഒരു സിടി സ്കാനിൽ രക്തസ്രാവത്തിന്‍റെ സാന്നിധ്യം കണ്ടെത്തി. തലച്ചോറിന്‍റെ ഇടത് കരോട്ടിഡ് ധമനിയിലെ ഒരു വലിയ ധമനിയുടെ അന്യൂറിസം പൊട്ടിയതാണ് ഇതിന് കാരണമെന്ന് കണ്ടെത്തി.