3419 കോടിയുടെ വൈദ്യുതി ബിൽ!, വീട്ടുടമസ്ഥൻ ആശുപത്രിയിൽ

0
294

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഒരു കുടുംബത്തിന് ലഭിച്ചത് 3,419 കോടി രൂപയുടെ വൈദ്യുതി ബില്‍. ഗ്വാളിയാര്‍ സ്വദേശികളായ കുടുംബത്തിനാണ് 3,419 കോടി രൂപയുടെ വൈദ്യുതി ബില്‍ ലഭിച്ചത്. വൈദ്യുതി ബില്‍ കണ്ടതോടെ ദേഹാസ്വാസ്യം അനുഭവപ്പെട്ട ഗൃഹനാഥനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധ്യപ്രദേശ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഊര്‍ജ കമ്പനിയാണ് ബില്‍ നല്‍കി കുടുംബത്തെ ഞെട്ടിച്ചത്.

ഗ്വാളിയോറിലെ ശിവ് വിഹാര്‍ കോളനിയിലെ താമസക്കാരായ കുടുംബത്തിനാണ് ഞെട്ടിക്കുന്ന വൈദ്യുതി ബില്‍ ലഭിച്ചത്. ജൂലായ് മാസത്തിലെ ഗാര്‍ഹിക വൈദ്യുതി ഉപയോഗത്തിന് 3,419 കോടി രൂപയുടെ ബില്‍ ലഭിച്ചതോടെ തന്റെ പിതാവ് മോഹാലസ്യപ്പെട്ടുവെട്ടും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും സഞ്ജീവ് കാങ്കനെ പറഞ്ഞു.
മധ്യപ്രദേശ് മധ്യക്ഷേത്ര വിദ്യുത് വിതരണ്‍ കമ്പനി ജൂലായ് 20നാണ് ബില്‍ നല്‍കിയത്. എന്നാല്‍ പിന്നീട് ഇത് തിരുത്തിയ കമ്പനി 1300 രൂപയുടെ പുതിയ ബില്‍ കുടുംബത്തിന് നല്‍കി. ‘മാനുഷികമായ തെറ്റ്’ എന്നാണ് ഇതിന് കമ്പനി നല്‍കുന്ന വിശദീകരണം. കുറ്റക്കാരായ ജീവനക്കാര്‍ക്ക് എതിരേ നടപടി സ്വീകരിക്കുമെന്നും കമ്പനി ജനറല്‍ മാനേജര്‍ അറിയിച്ചു.
വൈദ്യുതി ബില്ലില്‍ ഉണ്ടായ പിഴവ് പരിഹരിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട ജീവനക്കാരനെതിരെ നടപടി സ്വീകരിക്കുമെന്നും മധ്യപ്രദേശ് ഊര്‍ജ മന്ത്രി പ്രദ്യുമന്‍ സിങ് തോമര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here