ന്യൂഡല്‍ഹി: 2016 മുതല്‍ 2020 വരെയുള്ള അഞ്ചുവര്‍ഷ കാലയളവിനുള്ളില്‍ രാജ്യത്ത് 24,134 പേരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതായി കേന്ദ്ര സര്‍ക്കാര്‍. ഇവരില്‍ 212 പേരെയാണ് കുറ്റക്കാരായി കണ്ടെത്തിയതെന്നും ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റില്‍ വ്യക്തമാക്കി. രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇതുസംബന്ധിച്ച് വ്യക്തമാക്കിയത്.
2016 മുതല്‍ 2020 വരെയുള്ള യുഎപിഎ കേസുകളുടെ വിശദാംശങ്ങളാണ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത്. 5027 കേസുകളിലായിട്ടാണ് 24134 പേരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. ഇക്കാലയളവില്‍ 212 പേരെ കുറ്റക്കാരായി കണ്ടെത്തി. 386 പേരെ വെറുതെവിട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2020-ല്‍ മാത്രം 796 കേസുകളിലായി 6482 പേരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെ്‌യ്തിട്ടുണ്ട്. 80 പേരെ 2020 ശിക്ഷിച്ചു. 116 പേരെ വെറുതെ വിട്ടു.