പരിശോധനയില്‍ പിടിച്ചെടുത്ത 1.5 ടണ്‍ കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ചു, പിന്നാലെ ഒഴിപ്പിക്കല്‍. കൊളംബിയയിലെ മെഡലിനിലാണ് സംഭവം. ലഹരിമരുന്ന് വില്‍പനക്കാര്‍ കടത്താന്‍ ശ്രമിച്ച 1.5 ടണ്‍ കഞ്ചാവ് കൊളംബിയന്‍ പൊലീസ് അടുത്തിടെ പിടിച്ചെടുത്തിരുന്നു. എന്നാല്‍ കഞ്ചാവ് കത്തിക്കുന്നതിന് മുന്‍പ് കാലാവസ്ഥാ പരിശോധന നടത്തിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. പ്രതീക്ഷിക്കാതെ വന്ന കാറ്റാണ് വിനയായത്. പുക മൂടുന്നത് കണ്ട് തീ പടരുകയാണെന്നാണ് നാട്ടുകാര്‍ ആദ്യം കരുതിയത്. എന്നാല്‍ കഞ്ചാവിന്‍റെ ഗന്ധം രൂക്ഷമായതോടെയാണ് കാര്യം പിടികിട്ടിയത്. കത്തിക്കുന്നതിനിടെ കാറ്റ് വീശുകയും സമീപ പ്രദേശത്ത് പുക മൂടി മേഘങ്ങള്‍ പോലെ രൂപപ്പെടുകയുമായിരുന്നു. പിന്നാലെ സുരക്ഷ ഉറപ്പാക്കുന്നതിന് ചുറ്റുപാടുമുള്ള നിരവധി പ്രദേശങ്ങളിലെ ആളുകളെ ഒഴിപ്പിക്കേണ്ടി വന്നു.
Policía Metropolitana y Ejército, con acompañamiento de Bomberos Bello, fiscalía, Personería de Bello están en el batallón Pedro Nel Ospina en quema controlada de material estupefaciente incautado la semana pasada. @BomberosBello1 @PoliciaMedellin @AlcaldiadeBello pic.twitter.com/gKdxWsiPcJ
— Denuncias Antioquia (@DenunciasAntio2) July 11, 2022