സിദ്ധിഖിന്‍റെ കൊലപാതകം: മൂന്ന് പ്രതികളെ തെളിവെടുപ്പിന് ഗോവയിലേക്ക് കൊണ്ടുപോയി

0
530

കാസര്‍കോട്: മുഗുവിലെ അബൂബക്കര്‍ സിദ്ദിക്ക് വധക്കേസില്‍ കസ്റ്റഡിയില്‍ ലഭിച്ച അഞ്ച് റിമാണ്ട് പ്രതികളില്‍ മൂന്നുപേരെ പൊലീസ് തെളിവെടുപ്പിനായി ഗോവയിലേക്ക് കൊണ്ടുപോയി. മഞ്ചേശ്വരം ഉദ്യാവര്‍ ജെ.എം റോഡ് റസീന മന്‍സിലിലെ റിയാസ് ഹസന്‍(33), ഉപ്പള ഭഗവതി ടെമ്പിള്‍ റോഡ് ന്യൂ റഹ്‌മത്ത് മന്‍സിലിലെ അബ്ദുള്‍റസാഖ്(46), കുഞ്ചത്തൂര്‍ നവാസ് മന്‍സിലിലെ അബൂബക്കര്‍ സിദ്ദിഖ്(33) എന്നിവരെയാണ് മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ എ.സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഗോവയിലേക്ക് തെളിവെടുപ്പിന് കൊണ്ടുപോയത്.

അബൂബക്കര്‍ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഇവരാണ്. അബൂബക്കര്‍ സിദ്ദിഖ് കൊല്ലപ്പെട്ട ശേഷം ഇവര്‍ ഗോവയിലേക്ക് രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായം നല്‍കിയതിന് ഉദ്യാവര്‍ ജെ.എം റോഡിലെ അബ്ദുല്‍ അസീസ്(36), അബ്ദുല്‍റഹീം(41) എന്നിവരെ ആദ്യം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാണ്ടിലായ ഇവരെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ഈ പ്രതികളെ സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുത്തിരുന്നു. ക്വട്ടേഷന്‍ സംഘത്തെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഏഴുപേരാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ഇവര്‍ ഗള്‍ഫിലും നേപ്പാളിലുമായി ഒളിവിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here