ഉപ്പള: മഞ്ചേശ്വരം മണ്ഡലം പരിധിയിലെ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ എ. പ്ലസ് ജേതാക്കളെ അനുമോദിച്ചുകൊണ്ട് എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ജിസിസി കെ.എം.സി.സിയുടെ സഹകരണത്തോടെ എ-പ്ലസ് മീറ്റ് സംഘടിപ്പിച്ചു. ഉപ്പള വ്യാപാര ഭവനിൽ സംഘടിപ്പിച്ച മീറ്റ് മഞ്ചേശ്വരം എം.എൽ.എ എകെഎം അഷറഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ 150 ൽ പരം എ പ്ലസ് ജേതാക്കൾക്ക് ഉപഹാരങ്ങൾ കൈമാറി. എംഎസ്എഫ് മണ്ഡലം പ്രസിഡണ്ട് സവാദ് അംഗടിമുഗർ അധ്യക്ഷത വഹിച്ചു. മോട്ടിമേഷൻ സ്പീക്കർ റസാൻ പള്ളങ്കോട് മോട്ടിവേഷൻ ക്ലാസ്സിന് നേതൃത്വം നൽകി.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം ബി യൂസഫ്, ജില്ലാ സെക്രട്ടറി അസീസ് മരികെ, മണ്ഡലം സെക്രട്ടറി എകെ ആരിഫ്, മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി റഹ്മാൻ ഗോൾഡൻ, എംഎസ്എഫ് ജില്ലാ പ്രസിഡണ്ട് അനസ് എതിർത്തോട്, ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, ജില്ലാ സെക്രട്ടറിമാരായ അഷറഫ് ബോവിക്കാനം, റഹീം പള്ളം, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിബി ഹനീഫ്, കെഎംസിസി നേതാക്കന്മാരായ അഡ്വക്കേറ്റ് ഖലീൽ, അഷ്റഫ് ബൽക്കാട്, സർഫ്രാസ് ബന്ദിയോട്, അൻസാർ മജീർപള്ള തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി മൂഫാസി കോട്ട സ്വാഗതവും മുഫീദ് പൊസോട്ട് നന്ദിയും പറഞ്ഞു.