ക്യാൻസർ രോഗിക്ക് പൂർണ്ണസൗഖ്യം നൽകി പരീക്ഷണ മരുന്ന്

0
493

ക്യാൻസർ (Cancer) പൂർണമായും ഭേദമാക്കുന്ന മരുന്ന് കണ്ടെത്തിയതായുള്ള വാർത്ത അടുത്തിടെ വായിച്ചതാണ്. മലാശയ അർബുദം ബാധിച്ച 18 രോഗികളിൽ നടത്തിയ മരുന്നിന്റെ പരീക്ഷണം പൂർണമായി വിജയിച്ചു എന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഡോസ്ടാർലിമാബ് എന്ന മരുന്നാണ് ക്യാൻസർ കോശങ്ങളെ പൂർണമായി ഇല്ലാതാക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇപ്പോഴിതാ, ഇതിന് സമാനമായി മറ്റൊരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. 2017ലാണ് 51 വയസ്സുകാരി ജാസ്മിന്  ട്രിപ്പിൾ നെഗറ്റീവ് ബ്രെസ്റ്റ് ക്യാൻസർ (Triple negative breast cancer) സ്ഥിരീകരിച്ചത്. തുടർന്ന് ആറ് മാസം കീമോതെറോപ്പി, സർജറി, റേഡിയേഷൻ എന്നിവ ചെയ്തു. 2019 ൽ ജാസ്മിന്റെ ശരീരത്തിൽ വീണ്ടും ക്യാൻസർ രോഗലക്ഷണങ്ങൾ പ്രകടമായി. ശേഷം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്യാൻസർ പടർന്ന് പിടിക്കാൻ തുടങ്ങി. ജാസ്മിന് ഒരു വർഷം മാത്രമേ ആയുസ് ഉണ്ടാവുകയുള്ളൂവെന്ന് ഡോക്ടർമാർ വിധിച്ചു.

അങ്ങനെ ​ഗവേഷണത്തിന്റെ ഭാഗമായ മരുന്ന് പരീക്ഷണത്തിന് പങ്കെടുക്കാൻ ജസ്മിൻ പങ്കെടുത്തു. മാഞ്ചസ്റ്ററിലെ ദ ക്രിസ്റ്റി എൻ.എച്ച്.എസ്. ഫൗണ്ടേഷൻ ട്രസ്റ്റിന് കീഴിൽ യു.കെ. സർക്കാരിന്റെ കീഴിലുള്ള ഗവേഷണങ്ങൾക്ക് ഫണ്ട് നൽകുന്ന ഏജൻസിയായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ റിസേർച്ചും(എൻ.ഐ.എച്ച്.ആർ.) മാഞ്ചെസ്റ്റർ ക്ലിനിക്കൽ റിസേർച്ച് ഫെസിലിറ്റി(സി.ആർ.എഫ്.)യും ചേർന്നാണ് മരുന്ന് പരീക്ഷണത്തിന് നേതൃത്വം നൽകിയത്. മൂന്ന് ആഴ്ചകൾ കൂടുമ്പോഴാണ് അറ്റെസോലിസുമാബ് ചേർന്ന ഇമ്യൂണോതെറാപ്പി മരുന്ന് നൽകിയത്.

‘രണ്ടാമത് രോ​ഗം വന്നപ്പോൾ പേടിച്ചു പോയി. മറ്റുള്ളവരെ സഹായിക്കാൻ എന്തെങ്കിലും ചെയ്യാമെന്നും അടുത്ത തലമുറയ്ക്കുവേണ്ടി എന്റെ ശരീരം നൽകാമെന്നും കരുതുകയായിരുന്നു. മരുന്ന് പരീക്ഷണത്തിന്റെ തുടക്കത്തിൽ ചില പർശ്വഫലങ്ങൾ ഉണ്ടായി. തലവേദനയും പനിയും അനുഭവപ്പെട്ടു…’ – ജാസ്മിൻ പറഞ്ഞു.

ഏപ്രിലിൽ കുടുംബത്തെ കാണാൻ ഇന്ത്യയിൽ നിന്ന് മടങ്ങിയതിന് ശേഷം എന്റെ ജീവിതത്തിൽ ഒരു മാറ്റമുണ്ടായി. നേരത്തെ റിട്ടയർമെന്റ് എടുക്കാനും ദൈവത്തിനും വൈദ്യശാസ്ത്രത്തിനും നന്ദി പറഞ്ഞുകൊണ്ട് ജീവിതം നയിക്കാനും ഞാൻ തീരുമാനിച്ചു. ഈ തീരുമാനത്തെ എന്റെ കുടുംബം വളരെ പിന്തുണച്ചു. സെപ്റ്റംബറിൽ ഞാൻ എന്റെ 25-ാം വിവാഹ വാർഷികം ആഘോഷിക്കും. എനിക്ക് ഒരുപാട് പ്രതീക്ഷിക്കാനുണ്ടെന്നും അവർ പറഞ്ഞു.

2021 ജൂണിൽ ജാസ്മിന്റെ ശരീരത്തിൽ കാൻസർ കോശങ്ങളില്ലെന്ന്  സ്‌കാനിങ്ങിൽ കണ്ടെത്തി. 2023 ഡിസംബർ വരെ ചികിത്സ തുടരും. ജാസ്മിന് ഇത്രയും നല്ല ഫലം ലഭിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. പുതിയ മരുന്നുകളും ചികിത്സകളും കൂടുതൽ ആളുകൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുമോ എന്നറിയാൻ തുടർച്ചയായി പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്…-  ക്രിസ്റ്റിയിലെ മാഞ്ചസ്റ്റർ സിആർഎഫിലെ ക്ലിനിക്കൽ ഡയറക്ടറും മെഡിക്കൽ ഓങ്കോളജിസ്റ്റുമായ Professor Fiona Thistlethwaite പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here