നമ്പർ പ്ലേറ്റിൽ ‘ജസ്റ്റ് മാരീഡ്’ സ്റ്റിക്കർ പതിച്ച് യാത്ര; 3250 രൂപ പിഴ ചുമത്തി എംവിഡി

0
302

പാലക്കാട്: വിവാഹ പാർട്ടി സഞ്ചരിച്ച ആഡംബര കാറിന് പിഴ ചുമത്തി മോട്ടർ വാഹന വകുപ്പ്. രജിസ്ട്രേഷൻ നമ്പർ മറച്ച് വെച്ചതിനും കൂളിങ് ഫിലിം പതിച്ചതിനുമാണ് പിഴ ചുമത്തിയത്. ചെർപ്പുളശ്ശേരിയിൽ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം.

വാഹനത്തിന്റെ ഉടമയ്ക്ക് 3250 രൂപയാണ് പിഴ ചുമത്തിയത്. നെല്ലായ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിന്റെ നമ്പര് പ്ലേറ്റുകളിൽ ‘ജസ്റ്റ് മരീഡ്’ എന്ന സ്റ്റിക്കറാണ് പതിച്ചത്. ഇത് ശ്രദ്ധയിൽ‌പ്പെട്ട മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ വി അനുമോദ് കുമാറും എഎംവിഐ വിപിനും ഉൾപ്പെട്ട സംഘമാണ് കാറിനെ പിന്തുടർന്ന് പിഴ ചുമത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here