രാവിലെ കുതിച്ചുയർന്ന സ്വർണവില ഉച്ചയ്ക്ക് താഴ്ന്നു; പുതിയ നിരക്ക് അറിയാം

0
163

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണ സ്വർണവില പരിഷ്കരിച്ചു. രാവിലെ വൻ വർധനവാണ് സ്വർണ വിലയിലുണ്ടായത്. എന്നാൽ ഉച്ചയ്ക്ക് വീണ്ടും സ്വർണവില പരിഷ്കരിക്കുകയായിരുന്നു. രാവിലെ കുതിച്ചുച്ചാടിയെങ്കിലും ഉച്ചയ്ക്ക് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ ഇടിവാണ് ഉണ്ടായത്.  ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില  ഇന്ന് 38200 രൂപയായി.

ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 25 രൂപയുടെ കുറവാണു ഉണ്ടായത്. രാവിലെ 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില  4800 രൂപയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here