‘മുഖ്യമന്ത്രിക്കെതിരെ ഇനി മിണ്ടിപോകരുത്’ ഭരണം പോകുമെന്നൊന്നും നോക്കില്ല ; കെ കെ രമയ്ക്ക് വധഭീഷണി

0
245

കെ കെ രമ എംഎല്‍എയ്ക്കെതിരെ ഭീഷണി. മുഖ്യമന്ത്രിയ്ക്ക് എതിരെ സംസാരിക്കരുതെന്നും, ഇനിയും സംസാരിച്ചാല്‍ ചിലത് ചെയ്യേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് ഭീഷണി കത്ത്.പയ്യന്നൂരിലെ സഖാക്കളുടെ പേരിലുള്ള ഭീഷണി കത്തില്‍, പയ്യന്നൂരില്‍ കാണാമെന്നും പറയുന്നുണ്ട്.

തുടര്‍ച്ചയായി മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങളുടെ പേരിലാണ് കത്ത്. ഇനി ഇത്തരത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിക്കരുത്.

അങ്ങനെ സംഭവിച്ചാല്‍ ചിലത് ചെയ്യേണ്ടി വരുമെന്നും ഇക്കാര്യം നടപ്പാക്കാന്‍ ഭരണം പോകുമെന്നൊന്നും നോക്കില്ലെന്നുമാണ് ഭീഷണി.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ മുരളീധരന്‍ എംപി, കെ സി വേണുഗോപാല്‍ എന്നിവരോട് സൂക്ഷിക്കാന്‍ പറയണമെന്നും കത്തില്‍ മുന്നറിയിപ്പുണ്ട്. ബുധനാഴ്ച്ച എംഎല്‍എ ഹോസ്റ്റലിലാണ് കത്ത് ലഭിച്ചത്. സംഭവത്തില്‍ കെ കെ രമ ഡിജിപിയ്ക്ക് പരാതി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here