മദ്യം ചെറുക്കാൻ നല്ലത് കഞ്ചാവ്; പ്രോൽസാഹിപ്പിക്കണം; ‌ബിജെപി എംഎൽഎ

0
222

ചെറുപ്പക്കാരിലെ മദ്യാസക്തി ചെറുക്കാൻ കഞ്ചാവാണ് നല്ലതെന്ന് ഛത്തീസ്ഗഡിലെ ബിജെപി എം.എൽ.എ. കഞ്ചാവിന്റെയും ഭാംഗിന്റെയും ഉപയോഗം പ്രോൽസാഹിപ്പിക്കണമെന്നാണ് എംഎൽഎയായ ഡോ. കൃഷ്ണമൂർത്തി ബന്ധി പറയുന്നത്. മദ്യം ഉപയോഗിക്കുന്നവരെ പോലെ അല്ലെന്നും കഞ്ചാവ് ഉപയോഗിക്കുന്നവർ കൊള്ളയോ, കൊലയോ, ബലാൽസംഗമോ ചെയ്യുന്നില്ലെന്നുമാണ് എം.എൽ.എയുടെ വാദം.

നിലവിലെ നിയമപ്രകാരം കഞ്ചാവിന്റെ ഉപയോഗവും വിൽപനയും നിയമവിരുദ്ധമാണെങ്കിലും കഞ്ചാവിന്റെ ഇലകളും മറ്റും ഉപയോഗിച്ചു തയാറാക്കുന്ന പാനീയമായ ഭാംഗിന് ഛത്തീസ്ഗഡിൽ നിരോധനമില്ല. അതേസമയം, എംഎൽഎ ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണെന്നും നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here