മഞ്ചേശ്വരം: മഞ്ചേശ്വരം കോളജിലെ ജീവനക്കാർക്കെതിരെ സദാചാര ആക്രമണമെന്ന് പരാതി. മൂന്നംഗ സംഘമാണ് സദാചാര ഗുണ്ടായിസം നടത്തിയതെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാളെ തിരയുകയാണ്. മുസ്ത്വഫ (43), വിജിത് (28) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ശേഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡ്യൂടി കഴിഞ്ഞ് വനിതാ ജീവനക്കാരിയും പുരുഷ ജീവനക്കാരനും റെയിവേ സ്റ്റേഷൻ റോഡിലൂടെ നടന്നുപോകുമ്പോൾ ഒരു സംഘം ആൾക്കാർ വന്ന് തടഞ്ഞ് ഭീഷണിപ്പെടുത്തുകയും മൊബൈൽ ഫോണിൽ ഇവരുടെ വീഡിയോ പകർത്തുകയും ജീവനക്കാരിയുടെ കയ്യിൽ കടന്ന് പിടിക്കുകയും ചെയ്തുവെന്നാണ് പരാതി.
ഇവർ ഉടനെ മഞ്ചേശ്വരം പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തിയാണ് രണ്ട് പേരെ പിടികൂടിയത്.