‘പുര കത്തുമ്പോള്‍ വാഴ വെട്ടുന്നു’;ലങ്കന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ഫോട്ടോഷൂട്ടുമായി മോഡല്‍

0
366

ടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് രാഷ്ട്രീയ അസ്ഥിരതയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ശ്രീലങ്ക. പ്രസിഡന്റ് ഗോതാബയ രാജപക്‌സെ രാജിവെക്കാതെ രാജ്യം വിട്ടതാണ് കൂടുതല്‍ പ്രതിഷേധത്തിന് തിരികൊളുത്തിയത്. പ്രസിഡന്റിന്റെ കൊളംബോയിലെ കൊട്ടാരം വരെ പ്രക്ഷോഭകാരികള്‍ കൈയടിക്കി. ആയിരക്കണക്കിന് പ്രക്ഷോഭകാരികളാണ് ഈ കൊട്ടാരത്തിലേക്ക് ഒഴുകിയെത്തുന്നത്. നിലവില്‍ കുടുംബത്തോടൊപ്പം മാലദ്വീപിലേക്ക് രക്ഷപ്പെട്ട ഗോതാബയ രാജപക്‌സെ രാജി പ്രഖ്യാപിക്കാതെ കൊട്ടാരത്തില്‍ നിന്ന് ഇറങ്ങില്ലെന്ന് പ്രക്ഷോഭകാരികള്‍ വ്യക്തമാക്കിക്കഴിഞ്ഞു.

എന്നാല്‍ ഇതിനിടയില്‍ ഒരു ശ്രീലങ്കന്‍ മോഡലായ മധുഹന്‍സി ഹസിന്തരയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. കൊട്ടാരം വളഞ്ഞ പ്രക്ഷോഭകാരികളില്‍ മധുഹന്‍സിയുമുണ്ടായിരുന്നു. പിന്നാലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ നിന്ന് ഫോട്ടോഷൂട്ട് നടത്തി മധുഹന്‍സി അത് തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെയ്ക്കുകയും ചെയ്തു. വിജയചിഹ്നം കാണിച്ച്, നിറചിരിയോടെയാണ് മധുഹന്‍സി ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ഈ ചിത്രങ്ങളുടെ പശ്ചാത്തലത്തില്‍ പ്രക്ഷോഭകാരികളെ കാണാം.

നിമിഷനേരത്തിനുള്ളില്‍ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചിത്രത്തിന് കമന്റുമായി എത്തി. വെറുതെയല്ല  ശ്രീലങ്ക ഹാപ്പിനസ് ഇന്‍ഡക്‌സില്‍ ഇന്ത്യയ്ക്കു മുകളില്‍ നില്‍ക്കുന്നതെന്നും ‘പുര കത്തുമ്പോള്‍ വാഴ വെട്ടുന്നു’ എന്നുമെല്ലാം മലയാളികള്‍ കമന്റ് ചെയ്തിട്ടുണ്ട്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here