നാല് വര്‍ഷത്തിന് ശേഷം വീണ്ടും; ഉദുമ മുന്‍ എം.എല്‍.എ.യുടെ വീട്ടുമുറ്റത്തെ ചന്ദനമരം മോഷ്ടിച്ചു

0
309

വീണ്ടും മുന്‍ എം.എല്‍.എ. കെ.കുഞ്ഞിരാമന്റെ വീട്ടുമുറ്റത്തെ ചന്ദനമരം മോഷ്ടിക്കപ്പെട്ടു . പള്ളിക്കര പാക്കം ആലക്കോട്ടെ വീട്ടുമുറ്റത്തുനിന്നാണ് 30 വര്‍ഷം പ്രായമുള്ള ചന്ദനമരം നാലുപേര്‍ ചേര്‍ന്ന് മുറിച്ചുകടത്തിയത്.

വെള്ളിയാഴ്ച പുലര്‍ച്ചെ 3.50-ന് ആയുധങ്ങളുമായെത്തിയ സംഘമാണ് ചന്ദനമരം കവര്‍ന്നത്. ശക്തമായ മഴയായതിനാല്‍ മരംമുറിക്കുന്ന ശബ്ദും വീട്ടുകാര്‍ കേട്ടില്ല. രാവിലെയാണ് മോഷണവിവരം അറിഞ്ഞത്. ചന്ദനമരത്തിന് ഏകദേശം ഒരുലക്ഷം രൂപ വിലവരുമെന്ന് കെ.കുഞ്ഞിരാമന്‍ പറഞ്ഞു. സംഭവത്തില്‍ ബേക്കല്‍ എസ്.ഐ. എം.രജനീഷിന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു.

വീട്ടിലുള്ള സി.സി.ടി.വി.യില്‍ മോഷണസംഘത്തിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. പുലര്‍ച്ചെ നാലുപേര്‍ വാളും അനുബന്ധ ആയുധങ്ങളുമായി വീട്ടിനുമുന്നിലൂടെ നടന്നുവരുന്ന ദൃശ്യം പോലീസ് ശേഖരിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേന സ്ഥലം സന്ദര്‍ശിച്ചു.

നാലുവര്‍ഷം മുന്‍പും ഇതേരീതിയില്‍ ഇദ്ദേഹത്തിന്റെ വീട്ടുപറമ്പില്‍നിന്ന് ചന്ദനമരം നഷ്ടപ്പെട്ടിരുന്നു. അന്ന് പോലീസിനും വനംവകുപ്പിനും പരാതി നല്‍കിയിരുന്നെങ്കിലും പ്രതികളെ പിടികൂടിയിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here