ദേശീയ പാത നിർമ്മാണ കാരണം വെള്ളപ്പൊക്ക ഭീഷണി; പഞ്ചായത്ത്, ദേശീയപാത അധികൃതർ ഇടപെടണം: മുസ്‌ലിം ലീഗ്

0
189

മഞ്ചേശ്വരം: തലപ്പാടി മുതൽ മഞ്ചേശ്വരം വരെയുള്ള ദേശീയപാത നിർമ്മാണ കാരണം ദേശീയപാതയോരവും പരിസര പ്രദേശങ്ങളും മഴവെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്, കണ്വ തീർത്ഥ മേഖലയിൽ വെള്ളം വീടിനകത്ത് കയറിയിരിക്കുന്നു. ഉടനടി പഞ്ചായത്ത് അധികൃതരും നിർമ്മാണ കമ്പനിയോ ദേശീയപാത അധികൃതരോ ഇടപ്പെട്ട് അടിയന്തിരമായി വെള്ളം ശരിയായ വഴിയിൽ തിരിച്ചുവിടുവാൻ വേണ്ടത് ചെയ്യണമെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് അദ്ധ്യക്ഷൻ സൈഫുള്ള തങ്ങൾ, ജനറൽ സെക്രട്ടറി കജ അബ്ദുള്ള പത്രപ്രസ്താവനയിൽ അറിയിച്ചു.

ചെറിയ മഴ പെയ്യുമ്പോഴേക്കും നാട് മുങ്ങുന്ന സ്തിഥിയാണ് അശാസ്ത്രീയ റോഡ് നിർമ്മാണം കാരണം ഉണ്ടായിരിക്കുന്നത്. പെട്ടന്ന് ഈ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വൻ നാശനഷ്ടങ്ങളുണ്ടാകാനുള്ള സാധ്യതയേറെയാണ് ആയതിനാൽ ബന്ധപ്പെട്ട അധികൃതർ കാര്യ ഗൗരവത്തോടെ കണ്ട് പരിഹരിക്കണമെന്ന് അവർ പ്രസ്താവനയിൽ ആവിശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here