‘തൊട്ടിലില്‍ ഉറക്കാന്‍ കിടത്തിയ കുഞ്ഞിനെ എടുക്കാൻ എത്തിയപ്പോൾ ജീവനില്ല’; അന്വേഷണം

0
320

കൊല്ലം ∙ തൊട്ടിലില്‍ ഉറങ്ങാന്‍ കിടത്തിയ കുഞ്ഞിനെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കടയ്ക്കല്‍ സ്വദേശികളായ ബീമ – റിയാസ് ദമ്പതികളുടെ രണ്ടു വയസ്സുള്ള പെണ്‍കുഞ്ഞ് ഫാത്തിമയാണ് മരിച്ചത്. പൊലീസ് അന്വേഷണം തുടങ്ങി.

ഉച്ചയ്ക്ക് തൊട്ടിലില്‍ കുഞ്ഞിനെ ഉറക്കാന്‍ കിടത്തിയെന്നാണ് കുഞ്ഞിന്റെ അമ്മ ബീമ പറയുന്നത്. പിന്നീട് ഉച്ചയ്ക്ക് ശേഷം കുഞ്ഞിനെ എടുക്കാന്‍ ചെന്നപ്പോൾ ജീവനില്ലായിരുന്നു. ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ശരീരം തണുത്തിരിക്കുകയായിരുന്നു എന്നാണ് കുഞ്ഞിന്റെ അമ്മ പറയുന്നത്. വീടിന് അടുത്തുള്ളവരും മറ്റും എത്തിയാണ് പൊലീസിനെ വിവരം അറിയിച്ചത്.

പ്രാഥമിക പരിശോധനയില്‍ സംശയിക്കത്തക്ക ഒന്നും കണ്ടെത്തിയില്ലെന്നും അന്വേഷണം തുടങ്ങിയെന്നും കടയ്ക്കല്‍ പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here