തീവ്രവാദബന്ധമാരോപണം; മദ്റസ വിദ്യാർഥി എൻഐഎ കസ്റ്റഡിയിൽ

0
292

സഹറൻപൂർ: തീവ്രവാദ ബന്ധമാരോപിച്ച് കർണാടക സ്വദേശിയായ മദ്റസ വിദ്യാർത്ഥിയെ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) ഞായറാഴ്ച കസ്റ്റഡിയിലെടുത്തു. സഹരൻപൂരിലെ ദേവ്ബന്ദിലെ മദ്റസയിൽ പഠിക്കുന്ന വിദ്യാർത്ഥി ഫാറൂഖിനെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സീനിയർ പൊലീസ് സൂപ്രണ്ട് (എസ്‌എസ്‌പി) വിപിൻ ടാഡയാണ് ഫാറൂഖിന്റെ കസ്റ്റഡി സ്ഥിരീകരിച്ചത്.

ഫാറൂഖ് പല ഭാഷകളിലും പ്രാവീണ്യമുള്ളയാളാണെന്നും സോഷ്യൽ മീഡിയ വഴി പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐയുമായി ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. ഇയാളെ എൻഐഎ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയാണ്. ജൂൺ 23ന് റോഹിങ്ക്യൻ വിദ്യാർത്ഥി മുജീബുള്ളയെ ദേവ്ബന്ദിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here