അബുദാബി: ജൂണ്‍ മാസത്തിലുടനീളം ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പുകളിലൂടെ നാല് ഭാഗ്യശാലികള്‍ 250,000 ദിര്‍ഹം വീതം സ്വന്തമാക്കി. ഇന്ത്യക്കാരും ഫിലിപ്പീന്‍സ് സ്വദേശികളുമായ നിര്‍മ്മാണ തൊഴിലാളികള്‍, സ്വകാര്യ ഡ്രൈവര്‍മാര്‍, റെസ്‌റ്റോറന്റ് ജീവനക്കാര്‍ എന്നിവരാണ് സമ്മാനാര്‍ഹരായത്. യുഎഇയിലും ഖത്തറിലും താമസിക്കുന്ന വിജയികള്‍, ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം ടിക്കറ്റ് സ്വന്തമാക്കിയത്. വിജയികളായ ഇവര്‍ സമ്മാനത്തുക അവരുടെ ഗ്രൂപ്പിലെ അംഗങ്ങള്‍ക്കൊപ്പം പങ്കുവെക്കും. ജൂണ്‍ മാസത്തില്‍ മാത്രം ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-നറുക്കെടുപ്പിലൂടെ 63 പേരുടെ ജീവിതമാണ് മാറിമറിഞ്ഞത്.
ഡിക്രൂസ് സെബാസ്റ്റ്യന്‍, ആദ്യ പ്രതിവാര ഇ-നറുക്കെടുപ്പ് വിജയി
ഡിക്രൂസ് സെബാസ്റ്റ്യനാണ് ആദ്യ ഭാഗ്യശാലി. ഇന്ത്യക്കാരനായ ഇദ്ദേഹത്തിന് ജൂണ്‍ മാസത്തില്‍ ആദ്യ ആഴ്ച തന്നെ 250,000 ദിര്‍ഹം സ്വന്തമാക്കിയതായി ബിഗ് ടിക്കറ്റില്‍ നിന്ന് ഫോണ്‍ കോള്‍ ലഭിച്ചു. ദീര്‍ഘകാലമായി ജിസിസിയിലെ താമസക്കാരനായ ഡിക്രൂസ് 2001ലാണ് യുഎഇയില്‍ താമസമാക്കുന്നത്. അവിടെ ഒമ്പത് വര്‍ഷം താമസിച്ച ശേഷം ഇദ്ദേഹം 2010ലാണ് ഖത്തറിലേക്ക് മാറിയത്. എന്‍സിസി ഇന്റര്‍നാഷണല്‍ എന്ന നിര്‍മ്മാണ കമ്പനിയിലെ ബ്ലൂ കോളര്‍ ജീവനക്കാരനാണ് ഡിക്രൂസ്. യുഎഇയില്‍ താമസിക്കുമ്പോഴാണ് അദ്ദേഹം ഇവിടെ ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നത്. വിജയിച്ചത് സ്ഥിരീകരിച്ചു കൊണ്ടുള്ള കോള്‍ എത്തിയപ്പോള്‍ അദ്ദേഹം തന്റെ സന്തോഷം പ്രകടിപ്പിച്ചു, പലരും പറഞ്ഞാണ് ബിഗ് ടിക്കറ്റിനെ കുറിച്ച് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. സമ്മാനത്തുക അദ്ദേഹം എട്ടു സുഹൃത്തുക്കളുമായി പങ്കുവെക്കും, ഇവര്‍ കഴിഞ്ഞ ഒരു വര്‍ഷമായി എല്ലാ മാസവും ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കാനായി പണം ചെലവഴിക്കും.
സൂരജ് ലാല്‍, രണ്ടാം പ്രതിവാര ഇ-നറുക്കെടുപ്പ് വിജയി, ജൂണ്‍
സൂരജ് ലാലാണ് ജൂണ്‍ മാസത്തിലെ രണ്ടാമത്തെ പ്രതിവാര ഇ-നറുക്കെടുപ്പില്‍ വിജയിച്ച് 250,000 ദിര്‍ഹം സ്വന്തമാക്കിയത്. ഇന്ത്യക്കാരനായ സൂരജ് ലാല്‍ ഷാര്‍ജയിലാണ് താമസിക്കുന്നത്. 16 വര്‍ഷമായി യുഎഇയില്‍ താമസിച്ചു വരികയാണ് അദ്ദേഹം. കഴിഞ്ഞ നാലു വര്‍ഷമായി എല്ലാ മാസവും സൂരജ് ലാല്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് ബിഗ് ടിക്കറ്റ് വാങ്ങാനുള്ള പണം സ്വരൂപിക്കാറുണ്ട്. 10 പേരുമായി തുടങ്ങിയ ഈ സംഘത്തില്‍ ഇപ്പോള്‍ 13 പേരാണ് ഉള്ളത്. സമ്മാനത്തുക ഇവര്‍ പങ്കിടും. ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ വിളിച്ച് സമ്മാനവിവരം അറിയിച്ചപ്പോള്‍ സൂരജ് സന്തോഷം കൊണ്ട് മതിമറന്നു. സമ്മാനത്തുകയുടെ ഒരു ഭാഗം കുടുംബത്തിന് വേണ്ടി ചെലവഴിക്കാനാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
മുഹമ്മദ് ഷംനാസ്, മൂന്നാമത്തെ പ്രതിവാര ഇ-നറുക്കെടുപ്പ് വിജയി, ജൂണ്‍
ജൂണ്‍ മാസത്തിലെ മൂന്നാമത്തെ പ്രതിവാര ഇ-നറുക്കെടുപ്പ് വിജയിയായ ഇന്ത്യക്കാരന്‍ മുഹമ്മദ് ഷംനാസ് 250,000 ദിര്‍ഹമാണ് സ്വന്തമാക്കിയത്. ഖത്തറില്‍ ഒരു റെസ്റ്റോറന്റില്‍ ജോലി ചെയ്യുന്ന അദ്ദേഹം അവിടെ സാന്‍വിച്ചുകളും ബര്‍ഗറുകളും ഉണ്ടാക്കുന്ന ജോലിയാണ് ചെയ്യുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി 30 സുഹൃത്തുക്കളുമായി ചേര്‍ന്ന് ബിഗ് ടിക്കറ്റ് വാങ്ങാനുള്ള പണം പങ്കിടാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണത്തെ സമ്മാനത്തുക സംഘത്തിലെ അംഗങ്ങള്‍ തുല്യമായി വീതിക്കും.
റോസ്‌മേരി മാങ്കുനേ, നാലാമത് പ്രതിവാര ഇ-നറുക്കെടുപ്പ് വിജയി, ജൂണ്‍
ജൂണ്‍ മാസത്തിലെ നാലാമത്തെ പ്രതിവാര ഇ-നറുക്കെടുപ്പ് വിജയിയാണ് ഫിലിപ്പീന്‍സ് സ്വദേശിയായ റോസ്‌മേരി മാങ്കുനേ. 250,000 ദിര്‍ഹം നേടിയ വിവരം ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ അറിയിച്ചപ്പോള്‍ അവര്‍ സന്തോഷം കൊണ്ട് നിലവിളിച്ചു. അബുദാബി താമസക്കാരിയായ റോസ്‌മേരി കഴിഞ്ഞ 14 വര്‍ഷമായി യുഎഇയില്‍ താമസിക്കുകയാണ്. ഇവിടെ ഒരു കുടുംബത്തിലെ സ്വകാര്യ ഡ്രൈവറാണ് അവര്‍. ഒരു വര്‍ഷത്തിലേറെയായി എല്ലാ മാസവും റോസ്‌മേരിയും 12 സുഹൃത്തുക്കളും ചേര്‍ന്ന് ബിഗ് ടിക്കറ്റ് വാങ്ങും. ഇവരില്‍ ഇന്ത്യക്കാരും പാകിസ്ഥാന്‍ സ്വദേശിളുമുണ്ട്. ടാക്‌സി ഡ്രൈവര്‍മാര്‍, സെക്യൂരിറ്റി ഗാര്‍ഡുമാര്‍, ഡ്രൈവിങ് ഇന്‍സ്ട്രക്ടേഴ്‌സ് എന്നിവരുള്‍പ്പെടുന്നതാണ് സംഘം. മേയില്‍ അവര്‍ വാങ്ങിയ ടിക്കറ്റ് ഭാഗ്യം കൊണ്ടുവന്നു. ഇത് അവരുടെ രണ്ടാമത്തെ റാഫിള്‍ ടിക്കറ്റ് നമ്പരാണ്യ സമ്മാനത്തുക കൊണ്ട് എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോള്‍, തന്റെ പ്രായമായ പിതാവിനെ ശുശ്രൂഷിക്കാനായി കുറച്ച് പണം ഉപയോഗിക്കാനും ബാക്കിയുള്ളവ തന്റെ 27ഉം 22ഉം 18ഉം വയസ്സുള്ള മൂന്ന് കുട്ടികളുടെ ഭാവിക്കായും വിനിയോഗിക്കാനാണ് തീരുമാനമെന്ന് റോസ്‌മേരി പറഞ്ഞു.