ഹൊസങ്കടി: ഗോവയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മഞ്ചേശ്വരം സ്വദേശി ആശുപത്രിയില്‍ മരിച്ചു. മഞ്ചേശ്വരം കടമ്പാറിലെ മൊയ്തീന്‍കുഞ്ഞി-നഫീസ ദമ്പതികളുടെ മകന്‍ മജീദാണ് (38) മരിച്ചത്.
ഗോവയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്ന മജീദിനെ അഞ്ചുദിവസം മുമ്പ് കാണാതായിരുന്നു. പിന്നീട് ഗോവക്കു സമീപത്തെ റെയിൽവേ സ്റ്റേഷനില്‍ കണ്ടെത്തിയ മജീദിനെ നാട്ടുകാര്‍ ഗോവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം വൈകീട്ട് മരിച്ചു.
മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിക്കുന്നുണ്ട്.