കർണാടകയില്‍ ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞു; 4 മരണം– വിഡിയോ

0
459

ബെംഗളൂരു ∙ കർണാടകയിലെ ഉഡുപ്പി ജില്ലയിൽ ശിരൂർ ടോൾ പ്ലാസയിൽ രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെ നാലുപേര്‍ മരിച്ചു. നാലു പേർക്കു പരുക്കേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. റോഡിലെ വെള്ളത്തിൽ തെന്നിമാറിയ ആംബുലൻസ് ടോൾ ബൂത്ത് ക്യാബിനിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ആംബുലൻസ് വരുന്നതു കണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ബാരിക്കേഡുകൾ നീക്കം ചെയ്യുന്നതിനിടെയായിരുന്നു അപകടം. ആംബുലൻസ് എത്തുന്നതിനു തൊട്ടുമുൻപ് രണ്ട് ബാരിക്കേഡുകൾ ഒരു ഉദ്യോഗസ്ഥൻ നീക്കം ചെയ്തു. മറ്റൊരു ഉദ്യോഗസ്ഥൻ മൂന്നാമത്തെ ബാരിക്കേഡ് നീക്കം ചെയ്യുന്നതിനിടെയാണ് ആംബുലൻസ് ഇടിച്ചുകയറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here