ക്രിക്കറ്റ് ചരിത്രത്തിലെ ആനമണ്ടത്തരം! കയ്യില്‍ പന്തുണ്ടായിട്ടും അശ്വിനെ റണ്ണൗട്ടാക്കാതെ മക്കോയി- വീഡിയോ

0
354

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസ്-ഇന്ത്യ ആദ്യ ടി20യില്‍(WI vs IND 1st T20I) വീന്‍ഡീസ് താരത്തിന്‍റെ മണ്ടത്തരം കണ്ട് തലയില്‍ കൈവെച്ചിരിക്കുകയാണ് ആരാധകര്‍. ഇന്ത്യന്‍ വാലറ്റക്കാരന്‍ രവിചന്ദ്ര അശ്വിനെ(R Ashwin) റണ്ണൗട്ടാക്കാന്‍ സുവര്‍ണാവസരം ലഭിച്ചിട്ടും ബെയ്‌ല്‍സ് ഇളക്കാതെ നോക്കുകുത്തിയായി നില്‍ക്കുകയായിരുന്നു വിന്‍ഡീസ് പേസര്‍ ഒബെഡ് മക്കോയി(Obed McCoy). ആരാധകര്‍ക്ക് പൊട്ടിച്ചിരി സമ്മാനിക്കുന്നതായി ഈ ദൃശ്യങ്ങള്‍.

ആരും തലയില്‍ കൈവെച്ചുപോകും

ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ കൂറ്റനടിക്കാരായ റിഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും പുറത്തായതോടെ അവസാന ഓവറുകളില്‍ പരമാവധി റണ്‍സ് ചേര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു ദിനേശ് കാര്‍ത്തിക്കും ആര്‍ അശ്വിനും. 18-ാം ഓവറില്‍ ഒബെഡ് മക്കോയിയെ ലോംഗ് ഓഫിലേക്ക് അടിച്ചകറ്റി ഡികെ ഡബിളിന് ശ്രമിച്ചു. രണ്ടാം റണ്ണിനായുള്ള ഓട്ടം പൂര്‍ത്തിയാക്കാന്‍ ക്രീസിലേക്ക് ഡൈവ് ചെയ്തെങ്കിലും അശ്വിന്‍ പുറത്താവേണ്ടതായിരുന്നു. എന്നാല്‍ പന്ത് കൈയ്യില്‍ ഭദ്രമായി കിട്ടിയിട്ടും മക്കോയി ബെയ്‌ല്‍സ് ഇളക്കാന്‍ തയ്യാറായില്ല. ക്രീസിന് ഏറെ ദൂരം പുറത്തായിരുന്നു അശ്വിന്‍ ഈസമയം.

LEAVE A REPLY

Please enter your comment!
Please enter your name here