കൊവിഡ് ലോക്ക്ഡൗൺ; രാജ്യത്തെ കോണ്ടം വില്പനയിൽ കനത്ത ഇടിവെന്ന് കേന്ദ്രം

0
299

രാജ്യത്തെ കോണ്ടം വില്പനയിൽ കനത്ത ഇടിവെന്ന് കേന്ദ്രം. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിവരാവകാശ നിയമപ്രകാരം മധ്യപ്രദേശ് സ്വദേശിയായ ആക്ടിവിസ്റ്റ് ചന്ദ്രശേഖർ ഗൗറിൻ്റെ ചോദ്യത്തോട് മറുപടി പറയുകയായിരുന്നു മന്ത്രാലയം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് ഏറ്റവും കുറവ് കോണ്ടം വില്പന നടന്ന സമയമാണ് ഇത്.

2020-21 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് ആകെ വില്പന നടത്തിയത് 244.31 മില്ല്യൺ കോണ്ടങ്ങളാണെന്ന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചതായി ഗൗർ പറഞ്ഞു.

കോണ്ടം വില്പനയിലുണ്ടായ ഈ ഇടിവ് രാജ്യത്ത് ജനസംഖ്യാവർധനയ്ക്ക് ഇടയാവുമെന്ന് വിദഗ്ധർ പറയുന്നു. 10 ഇരട്ടിയോളം അപ്രതീക്ഷിത ഗർഭങ്ങൾ രാജ്യത്തുണ്ടായെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here