കാസർകോട്ടും കെട്ടിട നമ്പറിൽ ക്രമക്കേട്; 10 വർഷമായി നമ്പരില്ലാതെ ഫ്ലാറ്റ്

0
158

കാസർകോട്∙ കെട്ടിട നമ്പറുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സംസ്ഥാനമൊട്ടാകെ നടന്ന ‘ഓപ്പറേഷൻ ട്രൂ ഹൗസ്’ വിജിലൻസ് പരിശോധനയിൽ കാസർകോട്ടും വ്യാപക ക്രമക്കേട്. പരിശോധന നടത്തിയ കെട്ടിടങ്ങളിൽ പലതിലും കെട്ടിട നി‍ർമാണ ചട്ടം പാലിക്കുന്നതി‍ൽ ക്രമക്കേട് കണ്ടെത്തി. 20 കുടുംബങ്ങൾ താമസിക്കുന്ന തളങ്കരയിലെ ഫ്ലാറ്റിന് പത്തു വർഷമായി കെട്ടിട നമ്പരില്ലെന്നും കണ്ടെത്തി.

2012ലാണ് ഫ്ലാറ്റ് നിർമിച്ചത്. ഇതുപ്രകാരം 10 വർഷത്തെ നികുതി സർക്കാരിന് നഷ്ടപ്പെട്ടുവെന്നും കണ്ടെത്തി. കെട്ടിട നിർമാണത്തിന് സാധാരണക്കാർ നൽകുന്ന അപേക്ഷകളിൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞു തീരുമാനം വൈകിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കെട്ടിടങ്ങൾക്ക് പെർമിറ്റ് അനുവദിക്കുന്നതിലും വ്യാപക ക്രമക്കേടുള്ളതായി വിജിലൻസ് സംഘം വിലയിരുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here