കാസര്‍കോട് സ്വദേശിയായ യുവാവ് അബൂദബിയില്‍ കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു

0
332

കുണിയ: കാസര്‍കോട് കുണിയയിലെ യുവാവ് അബൂദബിയില്‍ താമസ സ്ഥലത്തെ കെട്ടിടത്തിന് മുകളില്‍ നിന്നും വീണു മരിച്ചു. പാണത്തൂര്‍ പനത്തടി സ്വദേശിയും കുണിയപള്ളാരത്തെ താമസക്കാരനുമായ നസീര്‍, സുലൈഖ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷമീം (24)ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ പ്രാദേശിക സമയം മൂന്നോടെയാണ് സംഭവം. അബൂദബി സിറ്റി വിമാനത്താവളത്തിനടുത്ത കെ.എഫ്.സിയുടെ സമീപത്തുള്ള ഗ്രോസറിയില്‍ ജോലി ചെയ്തു വരുകയായിരുന്നു മുഹമ്മദ് ഷമീം. ജോലി കഴിഞ് താമസ സ്ഥലത്ത് എത്തിയ ശേഷമാണ് അപകടം ഉണ്ടായതെന്നാണ് വിവരം. അബൂദബി പൊലിസ് അന്വേഷണം നടത്തി വരുന്നുണ്ട്.

അബുദബി കാസര്‍കോട് ജില്ലാ കെ.എം.സി.സി, ഉദുമ മണ്ഡലം കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഷമീം ബേക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
അവധിക്ക് നാട്ടിലിലെത്തിയ ഷമീം ഒരു വര്‍ഷം മുമ്പാണ് തിരികെ പോയത്. വാടക വീട്ടില്‍ കഴിയുന്ന കുടുംബത്തിന് വീട് നിര്‍മിക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് ഏക മകന്റെ വിയോഗം.ഏക സഹോദരി ഫാത്തിമത്ത് ഷംന.

LEAVE A REPLY

Please enter your comment!
Please enter your name here