കരാറുകാർ പ്രതിഷേധ പ്രകടനം നടത്തി

0
179

മഞ്ചേശ്വരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു 26,27 തീയതികളിൽ നടത്തുന്ന നിരാഹാര സത്യഗ്രഹവും, സെക്രട്ടറിയേറ്റ് മാർച്ചിനും അനുഭാവം പ്രകടിപ്പിച്ചു യൂത്ത് വിങ് മഞ്ചേശ്വരം താലൂക്ക് കമ്മിറ്റിയുടെ നേത്രത്വത്തിൽ മംഗൽപാടി ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഐക്യദാർഢ്യ സദസും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു.

യൂത്ത് വിങ് മഞ്ചേശ്വരം താലൂക്ക് പ്രസിഡന്റ് അനീസ് ടിംബർ ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നാസിർ ഇടിയ അധ്യക്ഷത വഹിച്ചു.

അപ്പോളോ ഉമ്മർ, അബ്ദുൽ റഹ്‌മാൻ അടുക്ക, ഫാറൂഖ് അമ്പാർ, ലത്തീഫ് പത്വാടി, സമീർ ഹൊസങ്കടി, ഷാഹിൽ ഉദ്യാവർ, ഖലീൽ ഷിറിയ എന്നിവർ സംസാരിച്ചു.

ആരിഫ് മച്ചംപാടി സ്വാഗതവും ചെമ്മി പഞ്ചാര നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here