എസ്.ഡി.പി.ഐ നേതാക്കളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗത്വം: പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

0
302

ഇടുക്കി: മൂന്നാറിലെ വിവരം ചോർത്തലിൽ കേരള പൊലീസിൽ നടപടി. ആരോപണ വിധേയരായ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റി. പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പിഐ നേതാക്കൾ അംഗമായ ക്രിയേറ്റീവ് സ്പേസ് എന്ന വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായതിനാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരായ ശിക്ഷാ നടപടി. ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ മൊബൈൽ ഫോണിൽ വിപിഎൻ ആപ്ലിക്കേഷൻ ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം പൊലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വിവരങ്ങൾ തീവ്രവാദ സംഘടനകൾക്ക് ചോര്‍ത്തിയെന്ന ആരോപണത്തിന് തെളിവില്ലെന്നാണ് പൊലീസ് നിലപാട്. ആ രീതിയിലുള്ള വിവരങ്ങളൊന്നും അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ല.

അതേസമയം പോപ്പുലര്‍ ഫ്രണ്ട്, എസ്ഡപിഐ നേതാക്കളുടെ ഗ്രൂപ്പുകളിൽ അല്ല തങ്ങൾ അംഗങ്ങളായതെന്നും മഹല്ല് കമ്മിറ്റിയുടേതാണ് വാട്സാപ്പ് ഗ്രൂപ്പെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഈ ഗ്രൂപ്പിൽ തങ്ങളെ കൂടാതെ ഒൻപത് പൊലീസുകാരും മറ്റു 15 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ കക്ഷികളിലെ നേതാക്കളും അംഗങ്ങളാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനിടെ നൽകിയ മൊഴിയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here