ഉപ്പള പത്വാടിയിൽ മദ്യലഹരിയിൽ യുവാവ് കത്തി വീശി; വീട്ടമ്മ ബോധംകെട്ടു വീണു

0
418

ഉപ്പള: മദ്യലഹരിയിൽ യുവാവ് വീട്ടിൽ കയറി കത്തി വീശിയതിനെ തുടർന്ന് വീട്ടമ്മ ബോധംകെട്ടുവീണു. ഇന്നലെ രാത്രി ഏഴര മണിയോടെ ഉപ്പള പത്വാടിയിലാണ് സംഭവം.

ഇന്നലെ വൈകിട്ട് യുവതിയും കുട്ടിയും പത്വാടി കടയിൽ സാധനങ്ങൾ വാങ്ങാൻ പോകുമ്പോഴാണ് മദ്യലഹരിയിൽ ആയിരുന്ന യുവാവ് യുവതിയെ തടഞ്ഞുനിർത്തി പണം ആവശ്യപ്പെട്ടത്. യുവതി സംഭവം വീട്ടിൽ പറയുകയും രണ്ട് സ്ത്രീകൾ വന്ന് യുവാവിനെ താക്കീത് ചെയ്തു മടങ്ങുകയും ചെയ്തു. ഒരു മണിക്കൂറിന് ശേഷം യുവാവ് വീട്ടിൽ അതിക്രമിച്ചു കയറി കയ്യിലുണ്ടായിരുന്ന കത്തി വീശുകയായിരുന്നു. ഇതു കണ്ട വീട്ടമ്മ ബോധം കെട്ട് വീഴുകയും തലക്ക് പരിക്കേൽക്കുകയും ചെയ്തു.

വീട്ടമ്മയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിനെ മഞ്ചേശ്വരം പോലീസ് രാത്രി തന്നെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here