ന്യൂഡൽഹി ∙ രാജസ്ഥാനിലെ ഉദയ്പുരിൽ തയ്യൽക്കാരൻ കനയ്യ ലാലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായവരെ ആക്രമിച്ച് ആൾക്കൂട്ടം. ജയ്പുർ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു ആക്രമണം. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് പ്രയാസപ്പെട്ടു.
ആൾക്കൂട്ടത്തിൽനിന്ന് പൊലീസ് ഇരു പ്രതികളെയും വെയ്റ്റിങ് വാനിലേക്ക് മാറ്റിയാണ് അപകടം ഒഴിവാക്കിയത്. ആക്രമണത്തിൽ പ്രതികളുടെ വസ്ത്രം കീറി. ഉദയ്പുരിൽ കനയ്യ ലാലിനെ കൊലപ്പെടുത്തി വിഡിയോ പ്രചരിപ്പിച്ച കേസിലെ പ്രതികളെയാണ് ജനം ആക്രമിച്ചത്. പ്രതികളായ റിയാസ് അഖ്താറി, ഗോസ് മുഹമ്മദ് എന്നിവർ കൊലപാതകത്തിന്റെ വിഡിയോ എടുത്തിരുന്നു.
കൊലപാതകം നടന്നു മണിക്കൂറുകൾക്കകം പൊലീസ് ഇരുവരെയും അറസ്‌റ്റ് ചെയ്‌തു. ഇവരെ കൂടാതെ തയ്യൽക്കടയിൽ പ്രശ്നമുണ്ടാക്കാനും കൊല നടത്താനും കൂട്ടുനിന്ന 2 പേരെക്കൂടി പൊലീസ് പിടികൂടി. ജയ്‌പുരിലെ എൻഐഎ കോടതിയിൽ നാലുപേരെയും ഹാജരാക്കാൻ എത്തിയപ്പോഴാണ് ജനക്കൂട്ടം പ്രതികളെ കയ്യേറ്റം ചെയ്തത്. പ്രതികളെ ജൂലൈ 12 വരെ കസ്റ്റഡിയിൽ വിട്ടുനൽകാൻ കോടതി അനുവദിച്ചു.
#WATCH | Udaipur murder incident: Accused attacked by an angry crowd of people while being escorted by police outside the premises of NIA court in Jaipur
All the four accused were sent to 10-day remand to NIA by the NIA court, today pic.twitter.com/1TRWRWO53Z
— ANI MP/CG/Rajasthan (@ANI_MP_CG_RJ) July 2, 2022