ഇനി ഉപദേശമില്ല; പ്ലാസ്റ്റിക് നിരോധന നടപടികള്‍ കടുപ്പിച്ച് സര്‍ക്കാര്‍; 50,000 രൂപ വരെ പിഴ

0
206

തിരുവനന്തപുരം: പ്ലാസ്റ്റിക് നിരോധന നടപടികള്‍ കടുപ്പിച്ച് സര്‍ക്കാര്‍. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നവര്‍ക്കെതിരെയാണ് ഈ ഘട്ടത്തില്‍ നടപടി എടുക്കുന്നത്. ഉപഭോക്താക്കളില്‍ നിന്ന് തത്കാലം പിഴ ഈടാക്കില്ല.

വെള്ളിയാഴ്ച മുതലാണ് നിരോധന നടപടികള്‍ സര്‍ക്കാര്‍ കര്‍ശനമാക്കിയത്. നിരോധനം ലംഘിച്ച് ഉത്പാദിപ്പിക്കുന്നവര്‍ക്ക് ആദ്യം 10000 രൂപയാണ് പിഴയടക്കേണ്ടി വരിക. രണ്ടാമത് ലംഘിച്ചാല്‍ 25000 രൂപയും മൂന്നാമത് 50000 രൂപയും ലൈസന്‍സ് റദ്ദാക്കലുമാണ് ശിക്ഷ.

രണ്ട് വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച് പ്ലാസ്റ്റിക് നിരോധിത നടപടികളാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഊര്‍ജിതമാക്കുന്നത്. നിരോധനം നടപ്പിലാക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സമിതിയുണ്ടാക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നു. എന്നാല്‍ നിരോധിത നടപടികള്‍ സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ നിലപാട്.

എന്നാല്‍ രണ്ട് വര്‍ഷം മുന്‍പുള്ള ഉത്തരവ് നിലവിലുള്ളതിനാല്‍ പുതിയ അറിയിപ്പിന്റെ ആവശ്യമില്ലെന്നാണ് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പ്രതികരണം. കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ഉത്പന്നങ്ങള്‍ കൂടാതെ സംസ്ഥാന പരിസ്ഥിതി വകുപ്പ് 2020 ജനുവരി, ഫെബ്രുവരി, മെയ് മാസങ്ങളില്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമുള്ള ഉത്പന്നങ്ങളും നിരോധിത പരിധിയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here