വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്, മോളെ കെട്ടിച്ചുതരണമെന്ന് ബഷീർ ബഷി പറഞ്ഞു; മഷൂറയുടെ മാതാപിതാക്കൾ ആദ്യം ചെയ്തത് ഇതായിരുന്നു

0
325

ബിഗ് ബോസ് താരം ബഷീർ ബഷിയ്ക്കും കുടുംബത്തിനും നിരവധി ആരാധകരുണ്ട്. യൂട്യൂബ് ചാനലിലൂടെ രണ്ട് ഭാര്യമാരും മക്കളുമൊക്കെ ആരാധകരുമായി തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. രണ്ടാം ഭാര്യ മഷൂറ ഗർഭിണിയാണെന്ന് അടുത്തിടെയാണ് ബഷീർ ബഷി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

രണ്ട് വിവാഹം കഴിച്ചതിന്റെ പേരിൽ ബഷിർ ബഷിക്കെതിരെ നിരവധി തവണ വിമർശനമുയർന്നിരുന്നു. എന്നാൽ ഇരു ഭാര്യമാരും വളരെ സ്‌നേഹത്തോടെയാണ് കഴിയുന്നതെന്ന് ഇവരുടെ വീഡിയോ കാണുന്നവർക്ക് മനസിലാകും. വിമർശനങ്ങൾ ചെവികൊള്ളാതെ സന്തോഷത്തോടെ ജീവിക്കുകയാണ് കുടുംബം. മഷൂറയുമായുള്ള വിവാഹത്തെക്കുറിച്ച് ബഷീർ നേരത്തെ പങ്കുവച്ച കാര്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

ഇൻസ്റ്റഗ്രാമിലൂടെയാണ് മഷൂറ ബഷീറിനെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലായി. താൻ വിവാഹിതനാണ്, രണ്ട് മക്കളുണ്ട്. പക്ഷേ നിങ്ങളുടെ മോളെ വിവാഹം കഴിച്ചുതരണമെന്നുമാണ് മഷൂറയുടെ പിതാവിനോട് പറഞ്ഞത്. എന്ത് കണ്ടിട്ടാണ് അവനെ പ്രേമിച്ചതെന്നായിരുന്നു മഷൂറയോട് പിതാവ് ചോദിച്ചത്.

അതിനുശേഷം അവർ ആദ്യം പോയത് ബഷീറിന്റെ ആദ്യ ഭാര്യയായ സുഹാനയെ കാണാനായിരുന്നു. ഞങ്ങളുടെ മകൾ ഇങ്ങനെയൊരു കുരുത്തക്കേട് കാണിച്ചിട്ടുണ്ടെന്നും എന്താണ് ചെയ്യുകയെന്നും ചോദിച്ചുവെന്ന് ബഷീർ പറയുന്നു. സുഹാനയുടെ സമ്മതപ്രകാരം 2018ലായിരുന്നു ഇവരുടെ വിവാഹം.

LEAVE A REPLY

Please enter your comment!
Please enter your name here