ലോകത്തെ മനോഹര കാഴ്ചകളുടെ പട്ടികയില്‍ ശൈഖ് സായിദ് മോസ്‌കും ദുബൈ ഫൗണ്ടനും

0
333

അബുദാബി: ലോകത്തിലെ ഏറ്റവും മനോഹരമായ 20 കാഴ്ചകളുടെ പട്ടികയില്‍ അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കും ദുബൈ ഫൗണ്ടനും ഇടംപിടിച്ചു. ലക്ഷ്വറി ട്രാവല്‍ കമ്പനിയായ കുവോനി നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍.

ഏറ്റവും കൂടുതല്‍ ആളുകള്‍ മനോഹരം എന്ന് പറഞ്ഞിരിക്കുന്ന വിവിധ സ്ഥലങ്ങളാണ് പട്ടികയിലുള്ളത്. പട്ടികയില്‍ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിന് എട്ടാം സ്ഥാനവും ദുബൈ ഫൗണ്ടന് 11-ാം സ്ഥാനവുമാണ്. ന്യൂയോര്‍ക്ക് സിറ്റിയിലെ സെന്‍ട്രല്‍ പാര്‍ക്ക് ആണ് ഒന്നാം സ്ഥാനത്ത്. ലോകത്തിലെ ഏറ്റവും വലിയ പള്ളികളിലൊന്നാണ് അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്.

 

LEAVE A REPLY

Please enter your comment!
Please enter your name here