രൂപയ്ക്ക് സര്‍വകാല തകര്‍ച്ച; ഡോളറുമായുള്ള വിനിമയ മൂല്യം ചരിത്രത്തില്‍ ആദ്യമായി 80 കടന്നു

0
233

ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല തകര്‍ച്ചയില്‍. ഡോളറുമായുള്ള വിനിമയ മൂല്യം ചരിത്രത്തില്‍ ആദ്യമായി 80 കടന്നു. തിങ്കളാഴ്ച 79.98ല്‍ വിനിമയം അവസാനിപ്പിച്ച രൂപ ഇന്ന് 80 കടന്നു. ഈയാഴ്ച രൂപയുടെ മൂല്യം സ്ഥിരതയില്ലാതെ തുടരും. 80.55 വരെ നിലനില്‍ക്കുന്നൊണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ആഭ്യന്തര ഓഹരി വിപണിയില്‍നിന്ന് വിദേശ നിക്ഷേപത്തിന്റെ പിന്‍വലിയലും ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുതിച്ചുചാട്ടവുമാണ് രൂപയുടെ മൂല്യമിടിയാന്‍ കാരണം. ബാരലിന് 102.98 രൂപയായാണ് എണ്ണവില വര്‍ധിച്ചത്. വരും ദിവസങ്ങളില്‍ 79.79, 80.20 എന്ന നിരക്കിലായിരിക്കും രൂപയുടെ വിനിമയമെന്നും വിദഗ്ധര്‍ പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here