മഹാരാഷ്ട്രയിൽ മുസ്ലീം മതനേതാവിനെ വെടിവച്ച് കൊന്നു

0
564

മഹാരാഷ്ട്രയിലെ നാസിക്കിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള മുസ്ലീം മതനേതാവിനെ വെടിവച്ച് കൊലപ്പെടുത്തി. അജ്ഞാതരായ നാലംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. കൊലപാതക കാരണം അറിവായിട്ടില്ല.

മുംബൈയിൽ നിന്ന് 200 കിലോമീറ്റർ അകലെ യോല ടൗണിൽ വൈകുന്നേരമാണ് സംഭവം. ‘സൂഫി ബാബ’ എന്ന ഖ്വാജ സയ്യദ് ചിഷ്തിയാണ് കൊല്ലപ്പെട്ടത്. നെറ്റിയിൽ വെടിയേറ്റ സൂഫി ബാബ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം അക്രമികൾ ബാബയുടെ കാറിൽ രക്ഷപ്പെട്ടതായും പൊലീസ് വ്യക്തമാക്കി.

യെയോല സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, കൊലയാളികളെ പിടികൂടാനുള്ള തെരച്ചിൽ തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here