ഭാരോദ്വഹനത്തിൽ ചരിത്രമെഴുതി ജെറമി; ഇന്ത്യയ്ക്ക് രണ്ടാം സ്വർണം

0
254

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം. 67 കിലോ ഭാരോദ്വഹനത്തില്‍ 19 വയസുകാരന്‍ ജെറമി ലാല്‍റിന്നുംഗയാണ് ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. 300 കിലോ ഭാരമാണ് ജെറമി ആകെ ഉയർത്തിയത്. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ അഞ്ചാം മെ‍ഡലാണിത്. യൂത്ത് ഒളിംപിക്സിലെ സ്വർണ മെഡൽ ജേതാവാണ് 19 വയസ്സുകാരനായ ജെറമി. ഇതേയിനത്തിൽ സമോവയുടെ വൈഭവ നെവോ വെള്ളിയും നൈജീരിയയുടെ എഡിഡിയോങ് ജോസഫ് ഉമോഫിയ വെങ്കലവും നേടി.

LEAVE A REPLY

Please enter your comment!
Please enter your name here