ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞുവീണു; നടൻ ദീപേഷ് ഭാൻ അന്തരിച്ചു

0
149

മുംബൈ ∙ ‘ഭാബിജി ഘർ പർ ഹേ’ എന്ന സീരിയലിലെ ‘മൽഖാൻ’ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ ടെലിവിഷൻ താരം ദീപേഷ് ഭാൻ (41) അന്തരിച്ചു. ദഹിസറിലെ വീട്ടില്‍ രാവിലെ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യയും എട്ട് മാസം പ്രായമുള്ള കുഞ്ഞുമുണ്ട്. കഴിഞ്ഞ വർഷം ദീപേഷിന്റെ അമ്മ മരിച്ചിരുന്നു. ‘താരക് മേത്ത കാ ഊൽത്താ ചാഷ്മ’, മെയ് ഐ കം ഇൻ മാഡം’ തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. ‘കോമഡി കാ കിങ് കൗൺ’, ‘കോമഡി ക്ലബ്’, ‘ഭൂത്‌വാല’, ‘എഫ്‌ഐആർ’, ‘ചാമ്പ്’, ‘സൺ യാർ ചിൽ മാർ’ എന്നീ ടിവി ഷോകളുടെ ഭാഗമായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here