കൊടിയമ്മ സി.എച്ച് മുഹമ്മദ് കോയ ലൈബ്രറിയിൽ “ബഷീർ ഓർമ്മ’ സംഘടിപ്പിച്ചു

0
165

കുമ്പള: മലയാളത്തിലെപ്രശസ്തഎഴുത്തുകാരനായിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെഅനുസ്മരണം ബഷീർ ഓർമ്മ എന്ന പേരിൽ കൊടിയമ്മ സി.എച്ച് മുഹമ്മദ് കോയ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

ജില്ലാപഞ്ചായത്തംഗം ജമീലാ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഷ്‌റഫ് കർള ഉൽഘാടനം ചെയ്തു. അബ്ദുൽഖാദർ വിൽറോഡി ബഷീർ അനുസ്മരണപ്രഭാഷണംനടത്തി. ഗ്രന്ഥാലയം പ്രസിഡണ്ട് അശ്രഫ് കൊടിയമ്മ സ്വാഗതം പറഞ്ഞു. കുമ്പള ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ എ.കെ.ആരിഫ്, അബ്ബാസലി കൊടിയമ്മ, സിദ്ധീഖ് ദണ്ഡഗോളി, നിഹാൽ ഇച്ചിലംപാടി, ആയിശത് മുഹ്സിന ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.

മഞ്ചേശ്വരം താലൂക്ക് തല വായനാമൽസരത്തിൽ വിജയിച്ച ആയിശത്ത് മുഹ്സിനയ്ക്കുള്ള സർട്ടിഫിക്കറ്റ് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ജമീലാ സിദ്ദീഖും ക്യാഷ് അവാർഡ് അഷ്‌റഫ് കർളയും നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here