കാസർകോട് ജില്ലയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഈ വർഷം 1594 കേസുകൾ

0
232

കാസർകോട് ∙ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ജില്ലയിൽ 2021 ജനുവരി 1 മുതൽ 2022 മേയ് 31 വരെ റജിസ്റ്റർ ചെയ്ത 1594 കേസുകളാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. എൻ.എ.നെല്ലിക്കുന്ന് എംഎൽഎയുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് ഇക്കാര്യം അറിയിച്ചത്. ഈ കേസുകളിൽ ഇതുവരെ 1925 പേരെ അറസ്റ്റ് ചെയ്തു.

പ്രതികളെ തിരിച്ചറിയാത്ത 140 കേസുകളാണ് ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലുള്ളത്. പ്രതികളെ തിരിച്ചറിയാനുള്ള കേസുകളിൽ ചിലത് അന്വേഷണ അവസ്ഥിയിലാണുള്ളതെന്നും മതിയായ സാക്ഷികളുടെയും തെളിവുകളുടെയും  അഭാവം പല പ്രതികളും കുറ്റകൃത്യത്തിന് ശേഷം വിദേശത്തേക്ക് കടന്ന് തിരികെ നാട്ടിലേക്ക് വരാതിരിക്കുന്നതാണെന്ന് പ്രതികളെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും കാലതാമസം ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here