ഒന്നരവര്‍ഷം മുന്‍പ് മോഷണം പോയ ലൈസന്‍സടക്കമുള്ള രേഖകള്‍ തിരിച്ചുകിട്ടിയത് നേര്‍ച്ചപ്പെട്ടിയില്‍നിന്ന്

0
128

മലപ്പുറം: ഒന്നരവര്‍ഷം മുന്‍പ് സ്‌കൂട്ടറില്‍നിന്ന് മോഷണംപോയ ലൈസന്‍സടക്കമുള്ള രേഖകള്‍ നേര്‍ച്ചപ്പെട്ടിയില്‍നിന്ന് തിരിച്ചുകിട്ടി. എടപ്പാളിലെ പെയിന്റര്‍ കാന്തള്ളൂര്‍ സ്വദേശി മോഹനന്റെ പേഴ്‌സാണ് പൂക്കരത്തറയില്‍ സ്‌കൂട്ടറിന്റെ ബാഗില്‍നിന്ന് കളവു പോയത്. തിങ്കളാഴ്ച പൂക്കരത്തറയിലെ പള്ളിയുടെ നേര്‍ച്ചപ്പെട്ടി തുറന്നപ്പോഴാണ് പണമൊഴികെയുള്ള സാധനങ്ങളെല്ലാമടക്കം പേഴ്‌സ് കണ്ടത്.

ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, കുറച്ച് രൂപ എന്നിവയടങ്ങുന്ന പേഴ്‌സാണ് മോഷണം പോയത്. അന്ന് പൊലീസില്‍ പരാതി നല്‍കി ഏറെ അന്വേഷണം നടത്തിയെങ്കിലും കിട്ടാത്തതിനെത്തുടര്‍ന്ന് ഇദ്ദേഹം ഇതിന്റെയെല്ലാം ഡ്യൂപ്ലിക്കേറ്റ് സമ്പാദിച്ചിരുന്നു. പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ അന്വേഷണം നടത്തി മോഹനനെ കണ്ടെത്തി അവയെല്ലാം തിരിച്ചുനല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here