മുംബൈ: കോണ്‍ഗ്രസ് നേതാവും ഗായകനുമായ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിന് പിന്നാലെ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സുരക്ഷ ശക്തമാക്കി പൊലീസ്. മൂസെവാല കൊലപാതകത്തിന് പിന്നില്‍ ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയും സംഘവുമാണെന്ന് സൂചന ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് നീക്കം.
നേരത്തെ ബിഷ്‌ണോയി സംഘം സല്‍മാന്‍ ഖാനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു. താരത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ അപ്പാര്‍ട്ടമെന്റിലും സമീപ പ്രദേശത്തും പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സല്‍മാനെ ജോധ്പൂരില്‍ വച്ച് കൊല്ലുമെന്നായിരുന്നു ബിഷ്‌ണോയി പറഞ്ഞിരുന്നത്. ബിഷ്‌ണോയി സമൂഹം വിശുദ്ധമൃഗങ്ങളായി കാണുന്ന മാനിനെ വേട്ടയാടിയ സംഭത്തിലായിരുന്നു വധഭീഷണി.