ശിവസേനയില്‍ പിളര്‍പ്പ് പൂര്‍ണം: സഖ്യ സര്‍ക്കാര്‍ വീഴുന്നു; രാജിസന്നദ്ധത അറിയിയിച്ച് ഉദ്ധവ് താക്കറേ

0
262

മുംബൈ: മഹാരാഷ്ട്രയില്‍ സഖ്യ സര്‍ക്കാര്‍ വീഴുന്നുവെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ഉദ്ധവ് താക്കറേ. അദ്ദേഹം രാജിസന്നദ്ധത അറിയിച്ചു. ഫേസ്ബുക്ക് ലൈവിലാണ് രാജിക്കത്ത് തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചത്. ഔദ്യോഗിക വസതി ഒഴിയുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ഹിന്ദുത്വവും ശിവസേനയും ഒന്നാണെന്ന് പറഞ്ഞ ഉദ്ദവ് ശിവസേന ഹിന്ദുത്വ അജന്‍ഡകള്‍ ഉപേക്ഷിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
ചില എം.എല്‍.എമാരെ കാണാനില്ല, ചിലര്‍ സൂറത്തിലുണ്ട്, ചിലര്‍ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. രാജിക്ക് തയ്യാറാണ്. ചര്‍ച്ചക്കു തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം ഏക്്നാഥ് ഷിന്‍ഡേയെ ശിവസേന വിമത എംഎല്‍എമാര്‍ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. ഇക്കാര്യം വ്യക്തമാക്കി മഹാരാഷ്ട്ര ഗവര്‍ണര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും ഇവര്‍ കത്ത് നല്‍കി. 34 എംഎല്‍എമാര്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. ഇതോടെ ഉദ്ദവ് താക്കറേ വിളിച്ച എംഎല്‍എമാരുടെ യോഗത്തിന്റെ സാംഗത്യം നഷ്ടപ്പെട്ടെന്ന് ഏക്നാഥ് ഷിന്‍ഡേ പറഞ്ഞു.

വിമത എം.എല്‍.എമാര്‍ വിട്ടുവീഴ്ചക്കൊരുങ്ങാതെ വന്നതോടെ ബുധനാഴ്ച അഞ്ച് മണിക്ക് ഉദ്ദവ് താക്കറേ ഫേസ്ബുക്കിലൂടെ തത്സമം പ്രതികരിക്കുമെന്നറിയിച്ചിരുന്നു. അതു പ്രകാരമാണ് അദ്ദേഹം രംഗത്തെത്തിയത്. കൂടുതല്‍ എം.എല്‍.എമാര്‍ തന്നോടൊപ്പമുണ്ടെന്നാണ് ഷിന്‍ഡേ അവകാശപ്പെടുന്നത്. ശിവസേന ബിജെപിയുമായി വീണ്ടും സഖ്യത്തിലെത്തി യോജിച്ച് ഭരിക്കണമെന്നാണ് ഷിന്‍ഡെയുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here