ഉപ്പള: ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റി പരിസ്ഥിതി ദിനം ആചരിച്ചു. മഞ്ചേശ്വരം താലൂക് ആശുപത്രി പരിസരത്ത് നടന്ന ചടങ്ങ് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ് വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം.ബി യൂസഫ്, സെക്രട്ടറി അസീസ് മരികെ, മുസ്ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് പി.എം സലിം, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി റഹ്മാൻ ഗോൾഡൻ, മണ്ഡലം ജനറൽ സെക്രട്ടറി ബി.എം മുസ്തഫ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഇർഷാദ് മള്ളങ്കൈ, ജനറൽ സെക്രട്ടറി ശറഫുദ്ധീൻ പെരിങ്കടി, വൈറ്റ് ഗാർഡ് ക്യാപ്റ്റൻ താഹിർ ബി.ഐ ഉപ്പള, കോഡിനേറ്റർ ജസീൽ ദീനാർ നഗർ ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു.