മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസ് നയാബസാറിലേക്ക് മാറ്റി സ്ഥാപിക്കുന്നത് ഇനിയും വൈകിപ്പിക്കരുത്- മംഗൽപാടി ജനകീയ വേദി

0
134

ബന്തിയോട് മള്ളങ്കയ്യിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മഞ്ചേശ്വരം താലൂക് സപ്ലൈ ഓഫീസ് നയബസാറിലെ പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിലേക്കു മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപെട്ട് കൊണ്ട് മംഗൽപാടി ജനകീയവേദി വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്തിനും ബന്ധപ്പെട്ടവർക്കും നിവേദനം നൽകിയതാണ്. ഇതേതുടർന്നു വികലാംഗ കോർപറേഷന്റെ കൈവശമുണ്ടായിരുന്ന പഞ്ചായത്തിന്റെ കെട്ടിടം വീണ്ടെടുക്കാനും സിവിൽ സപ്ലൈസിന് നൽകാനും പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തതാണ്. തുടർന്നു കെട്ടിടം വീണ്ടെടുക്കുകയും മേൽക്കൂര ഉൾപ്പെടെ എല്ലാ അറ്റകുറ്റപ്പണിയും നടത്തുകയും ചെയ്തു. അപ്പോഴാണ് കോവിട് വ്യാപനത്തെ തുടർന്‌ ആരോഗ്യ വകുപ്പിന്റെ അഭ്യർത്ഥന മാനിച്ചു കോവിഡ് പരിശോധനക്ക് കെട്ടിടം താൽക്കാലികമായി അനുവദിച്ചത്. കോവിഡ് പരിശോധന കഴിഞ്ഞതിനു ശേഷം ഇപ്പോൾ പാലിയേറ്റീവിന്റെ ഓഫീസ് പ്രവർത്തനത്തിന് കെട്ടിടം താലൂക് ആശുപത്രി സുപ്രണ്ട് വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് ഒരിക്കലും അനുവദനീയമല്ല. കാരണം ആശുപത്രക്ക് വിശാലമായ സ്ഥലസൗകര്യവും കെട്ടിടവും നിലവിലുണ്ട്.

താലൂക് സപ്ലൈ ഓഫീസ് പോലൊരു സ്ഥാപനം മള്ളംങ്കയ്യിൽ വാടകക്കെട്ടിടത്തിൽ മുകളിലത്തെ നിലയിലാണ് പ്രവർത്തിക്കുന്നത്. ഇത് പ്രായമായവർക്കും സ്ത്രീകൾക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. കൂടാതെ ബസ്സിൽ പോയി പിന്നീട് നടന്നെത്തുകയും വേണം. അത് കൊണ്ട് ജനങ്ങളുടെ സൗകര്യം കണക്കിലെടുത്തു പഞ്ചായത്ത് സപ്ലൈ ഓഫീസിന് അനുവദിച്ച കെട്ടിടം ഉടൻ വിട്ടുനൽകി സപ്ലൈ ഓഫീസിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് ജനകീയവേദി ആവശ്യപ്പെട്ടു.

ഇല്ലെങ്കിൽ മംഗൽപ്പാടി ജനകീയ വേദി പൊതു ജനങ്ങളെ ഉൾപ്പെടുത്തി സമര രംഗത്തേക്ക് ഇറങ്ങാൻ നിർബന്ധിതരാകുമെന്ന് ജനകീയ വേദി പ്രവർത്തകർ മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here