പഞ്ചാബ്: പരിശോധനക്കിടെ യുവാവിന്‍റെ കാലിലേക്ക് വെടിയുതിർത്ത് പൊലീസ് ഉദ്യോഗസ്ഥൻ. പഞ്ചാബിലെ മൊഹാലി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവമരങ്ങേറിയത്. പരിശോധനക്കിടെ മറ്റു രണ്ടുപേർക്കൊപ്പം ചേർന്ന് പൊലീസുകാരനെ അക്രമിക്കാൻ ശ്രമിച്ച യുവാവിന്‍റെ കാലിലേക്ക് പൊലീസുകാരൻ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വെടുയുതിർത്ത പൊലീസ് ഉദ്യോഗസ്ഥൻ ബൽവീന്ദർ സിങ്ങിനെ സസ്‌പെൻഡ് ചെയ്തു.
മൊഹാലിയിലെ ഹബേത്പുർ ഗ്രാമത്തിലാണ് വെടിവെപ്പുണ്ടായത്. ചെക്‌പോസ്റ്റിൽ ഒരു യുവതിയുടെ ബാഗ് പരിശോധിക്കുന്നതിനിടെയുണ്ടായ സംഘർഷമാണ് വെടിവെപ്പിൽ കലാശിച്ചത്. ബാഗ് പരിശോധിക്കാൻ ആവശ്യപ്പെട്ടപ്പോൾ യുവതി നൽകാൻ വിസമ്മതിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് യുവതിക്കൊപ്പമുണ്ടായിരുന്ന യുവാക്കൾ പൊലീസിനോട് കയർത്തു. ശേഷം പൊലീസിനെ അക്രമിക്കാൻ നടന്നടുക്കുന്നതിനിടെയാണ് ബൽവീന്ദർ സിങ് വെടിയുതിർത്തത്. ഹിതേഷ് എന്ന യുവാവിനാണ് വെടിയേറ്റത്. ഹിതേഷിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ചണ്ഡീഗഡിലെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
डेराबस्सी में पंजाब पुलिस ने एक महिला के साथ हाथापाई की और जब उसके पति ने उसका विरोध किया तो उसको गोली मार दी। @ArvindKejriwal के सत्ता में आने के बाद पंजाब पुलिस ने पंजाब नागरिकों को इंसान समझना बंद कर दिया है।इतने पुलिस वाले चाहते तो एक आदमी को पकड़ सकते थे लेकिन गोली मार दी गई pic.twitter.com/8phXweYhel
— Tajinder Pal Singh Bagga (@TajinderBagga) June 27, 2022