പ്ലസ് വൺ സീറ്റ് ക്ഷാമം: എം.എസ്.എഫ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി എം.എൽ.എക്ക് നിവേദനം നൽകി

0
181

ഉപ്പള: മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ നിന്നും എസ്.എസ്.എൽ.സി പാസ്സായ മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ സീറ്റ് അനുവദിക്കുക എന്ന ആവശ്യമുന്നയിച്ച് എം.എസ്.എഫ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി മഞ്ചേശ്വരം എം.എൽ.എ എ കെ എം അഷ്റഫ്ന് നിവേദനം നൽകി.

മണ്ഡലത്തിൽ എസ്.എസ്.എൽ.സി പാസ്സായ 1000ത്തോളം വിദ്യാർത്ഥികൾക്ക് നിലവിൽ പ്ലസ് വൺ സീറ്റ് ഇല്ലാത്ത അവസ്ഥയാണ്. ഇതിന് കൃത്യമായ പരിഹാരം കാണാൻ ആവശ്യമായ നടപടികൾ ചെയ്യണമെന്ന് എം എസ് എഫ് ആവശ്യപ്പെട്ടു.

എം എസ് എഫ് ജില്ലാ സെക്രട്ടറി റഹീം പള്ളം, നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് നൗഷാദ് മീഞ്ച, മംഗൽപാടി പഞ്ചായത്ത് പ്രസിഡൻ്റ് നമീസ് കുദ്കൊട്ടി, ജനറൽ സെക്രട്ടറി സർഫ്രസ് ബന്ദിയോട് എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here