പ്രവാചക നിന്ദ: ഇന്ത്യൻ അംബസാഡറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ച്​ ഖത്തർ

0
343

ദോഹ: ഇന്ത്യയിൽ ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദ ​പരാമർശത്തിൽ ശക്​തമായ പ്രതിഷേധവുമായി ഖത്തർ. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ ഖത്തറിലെ ഔദ്യോഗിക സന്ദർശനവേളയിലാണ്​ ഇന്ത്യൻ അംബാസഡർ ഡോ. ദീപക്​ മിത്തലിനെ വിളിച്ചു വരുത്തി ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ്​ അൽ മുറൈഖി രാജ്യത്തിന്‍റെ പ്രതിഷേധം അറിയിച്ചത്​.

പ്രവാചകനെ നിന്ദിക്കുന്ന തരത്തിൽ ഭരണകക്ഷിയായ ബി.ജെ.പി വക്​താക്കളുടെ പരാമർശത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്തു. രാജ്യത്തിന്‍റെ പ്രതി​ഷേധം അറിയിച്ചു കൊണ്ടുള്ള കത്ത്​ ഇന്ത്യൻ അംബാസഡർക്ക്​ കൈമാറുകയും ചെയ്തു.

അതേസമയം, പ്രവാചക നിന്ദ നടത്തിയവർക്കെതിരെ നടപടി സ്വീകരിച്ച തീരുമാനത്തെ സ്വാഗതം ചെയ്തു. എന്നാൽ, ലോക മുസ്​ലിംകളെ വേദനിപ്പിച്ച പ്രസ്താവന നടത്തിയതിന്​ പരസ്യക്ഷമാപണം നടത്തുമെന്ന്​ പ്രതീക്ഷിക്കുന്നതായും പ്രസ്താവനയിൽ ഖത്തർ വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here