കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണത്തിനൊരുങ്ങി സൗദി അറേബ്യ

0
272

സൗദിയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണത്തിനൊരുങ്ങി മാനവവിഭവശേഷി മന്ത്രാലയം. ഭക്ഷ്യ വിപണന വിതരണമേഖല, പ്രൊജക്ട് മാനേജ്‌മെന്‍റ് തുടങ്ങിയ മേഖലകളാണ് പുതുതായി സ്വദേശിവല്‍ക്കരിക്കാനൊരുങ്ങുന്നത്. സൌദിയിലല്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ആറ് മേഖകളില്‍ പുതുതായി സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചത്.

ഈ വര്‍ഷം മുപ്പത് മേഖലകളില്‍ സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കുമെന്ന് വര്‍ഷാരംഭത്തില്‍ മാനവ വിഭവശേഷി മന്ത്രി അഹമ്മദ് അല്‍റാജി പ്രഖ്യാപനം നടത്തിയിരുന്നു. അതിന്‍റെ തുടര്‍ച്ചയായാണ് പുതിയ നടപടി. ഭക്ഷ്യ വിപണന വിതരണ മേഖല, പ്രൊജക്ട് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലാണ് സ്വദേശിവല്‍ക്കരണത്തിന് നടപടികളാരംഭിച്ചത്.

നിശ്ചിത ശതമാനം തസ്തികകള്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിനാണ് പദ്ധതി. ദിവസങ്ങള്‍ക്ക് മുമ്പ് ആറ് മേഖലകളില്‍ പ്രഖ്യാപിച്ച സ്വദേശി അനുപാതത്തിന് പുറമേയാണ് പുതിയ നീക്കം. നിശ്ചിത മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് സ്വദേശില്‍വല്‍ക്കരണത്തിനുള്ള മേഖലകള്‍ തെരഞ്ഞെടുക്കുന്നത്. ലൈസന്‍സ് ആവശ്യമായ ഏവിയേഷന്‍ തൊഴിലുകള്‍, ഓപ്‌റ്റോമെട്രി, പീരിയോഡിക്കല്‍ വാഹന പരിശോധന, തപാല്‍ കൊറിയര്‍ മേഖല, കസ്റ്റമര്‍ സര്‍വീസ്, ഏഴു പ്രവര്‍ത്തന മേഖലകളില്‍ സെയില്‍സ് ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയ തസ്തികകളിലാണ് കഴിഞ്ഞ ദിവസം സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചിരുന്നത്. ഇത് വഴി 33000 സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്തുകയാണ് ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here